Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജുഗ്നുവില്‍ വിളിക്കൂ,,,,, ഓട്ടോയും ടാക്സിയും മുന്നിലെത്തും

കൊച്ചി: ഓണ്‍ലൈന്‍ ആപ്പായ ജുഗ്നു( JUGNOO) വിലൂടെ ഇനി ഓട്ടോയും യെല്ലോ ടാക്സിയും വിളിച്ചുവരുത്താം. ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഈ ആപ്പില്‍ 500 ടാക്സി കാറുകളും 200 ഓട്ടോറിക്ഷകളും എത്തിക്കഴിഞ്ഞു. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് ജുഗ്നുവിന്റെ സേവനം. ഓണ്‍ലൈന്‍ ടാക്സിയായി ഓടുന്ന വാഹനങ്ങളും പരമ്ബരാഗത ഓട്ടോ,ടാക്സി തൊഴിലാളികളുമാണ് ഈ സംരംഭത്തിലെ അംഗങ്ങള്‍. ഹോട്ടലുകളുമായി ചേര്‍ന്ന് നഗരത്തില്‍ നിന്ന് നെടുമ്ബാശേരിയിലേക്ക് 599 രൂപയുടെ പാക്കേജുകള്‍ ലഭ്യമാണ്. 85 ശതമാനം വാഹനങ്ങളും ഓടിക്കുന്നത് ഉടമകള്‍ തന്നെയാണ്.

സവിശേഷതകള്‍

24 മണിക്കൂര്‍ സേവനം. മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്ബനികള്‍ 25 ശതനമാനം ട്രിപ്പ് ഡ്രൈവര്‍ കമ്മീഷന്‍ വാങ്ങുമ്ബോള്‍ ജുഗ്നുവിന്റെ കമ്മീഷന്‍ 10 ശതനമാനം മാത്രം.

ലോക്കല്‍ സിറ്റി, റെന്റല്‍, ഔട്ട് സ്റ്റേഷന്‍,എയര്‍പോര്‍ട്ട്, പാക്കേജ് ട്രിപ്പുകള്‍ ലഭ്യമാണ്

വാഹനം വിളിക്കാന്‍ സഹായം

മറ്റ് ഓണ്‍ലൈന്‍ കമ്ബനികളുടെ അതേ മാതൃകയില്‍ തന്നെയാണ് ജുഗ്നു ആപ്ളിക്കേഷന്റെയും പ്രവര്‍ത്തനം. കടകളും മാളുകളുമായി ചേര്‍ന്നുകൊണ്ട് ആവശ്യക്കാര്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്തുകൊടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൊച്ചിയില്‍ 50 ഓളം കടകള്‍ സജ്ജമാക്കിയിട്ടുണ്ട്.ആപ്ളിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സ്പെഷ്യല്‍ ഓഫറും ഡിസ്കൗണ്ടും

ആദ്യഘട്ടത്തില്‍ JUGNOO50 എന്ന ഓഫര്‍കോഡ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.ഇതുകൂടാതെ ആപ്ളിക്കേഷനില്‍ സ്പെഷ്യല്‍ ഓഫറും ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. മണിക്കൂര്‍ വ്യവസ്ഥയിലും ടാക്സി വാഹനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.

85 ശതമാനം വാഹനങ്ങളും ഓടിക്കുന്നത് ഉടമകള്‍ തന്നെയാണ്. ഇന്‍ഡോര്‍, സൂററ്റ്, വഡോദര, അഹമ്മദാബാദ്, അഗര്‍ത്തല, കോയമ്ബത്തൂര്‍,ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ വിജയിച്ച ഓണ്‍ലൈന്‍ പരീക്ഷണം കൊച്ചിയിലും വിജയകരമായി മുന്നേറുകയാണ്

ഷജോ ജോസ്

ഓണ്‍ലൈന്‍ കാബ് ഡ്രൈവേഴ്സ് അസോസിയേഷന്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi