Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ അനധികൃത  നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷ മെമ്ബര്‍മാരുടെ ധര്‍ണ

കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷ മെമ്ബര്‍മാരുടെ ധര്‍ണ

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ അനധികൃതമായി സി.പി.എം പാര്‍ട്ടിക്കാരെ ദിവസവേതന ജീവനക്കാരായും എല്‍സി സെക്രട്ടറിയെ മാസം അയ്യായിരം രൂപ ഓണറേറിയത്തില്‍ പ്ലാനിംഗ് കോ - ഓര്‍ഡിനേറ്ററായും ഡി.വൈ.എഫ്.ഐ സെക്രട്ടറിയെ യൂത്ത് കോ - ഓര്‍ഡിനേറ്റര്‍ എന്ന നിലയിലും സി.പി.എം പ്രവര്‍ത്തകരെ ആംബുലന്‍സ്, ജീപ്പ് ഡ്രൈവര്‍മാരായും ഡി.സി.സി സ്റ്റാഫുകളായും നിയമിച്ച്‌ അനധികൃതമായി ബില്ലുകള്‍ മാറി എടുക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങളായ സജികുമാര്‍, പെരുംകുളം അന്‍സാര്‍, ലല്ലു കൃഷ്ണന്‍, ജയന്തി സോമന്‍, ബീന രാജീവ്, മറ്റ് പ്രതിപക്ഷ മെമ്ബര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചുകൊണ്ട് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരുപ്പ് ധര്‍ണ നടത്തി.

മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂല്‍ ഷാന്‍ ഉദ്ഘാടനം ചെയ്തു. അനധികൃത നിയമനങ്ങള്‍ക്കെതിരെ അതിശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ മെമ്ബര്‍മാര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi