തൊടുപുഴ: ഭിന്നശേഷിക്കാരായവര്‍ കലാ -കായിക രംഗത്ത് പിന്‍തള്ളപ്പെടാതിരിക്കാന്‍ പുതിയ പദ്ധതി. പരിശീലനമികവ്കൊണ്ട് പരിമിതികളെ മറികടക്കുന്നതിനുള്ള അവസരമൊരുക്കുന്ന 'ശ്രേഷ്ഠം'.
വ്യത്യസ്ഥ കലാകായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തുംനിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ നിഷ്‌ക്കര്‍ശിച്ച രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
മാനദണ്ഡങ്ങള്‍
1) അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.
2) അപേക്ഷകന്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരായിരിക്കണം.
3) സംസ്ഥാന/ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം.
4) സാമ്ബത്തികശേഷി കുറഞ്ഞവരും, 40ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ഞജംഉ ആക്‌ട് അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
5) അപേക്ഷകര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെയും കലാകായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തില്‍ ആനുകൂല്യം അനുവദിക്കും.

