കോട്ടയം: മാടുകളെ വാങ്ങുമ്ബോള്‍, `ഗോരോചനം' ഉണ്ടാവണേ എന്ന് ആഗ്രഹിക്കാത്ത കശാപ്പുകാരില്ല. അറുക്കുന്ന കാലിയേക്കാള്‍ വിലയാണ് ഈയൊരു ചെറിയ കല്ലിന്.
ആയുര്‍വേദ മരുന്നുകളുടെ ചേരുവയില്‍ അവിഭാജ്യഘടകം.
പശുക്കളുടെയും കാളകളുടെയും പിത്താശയത്തില്‍ അടിഞ്ഞുകൂടുന്ന കല്ലാണിത്. വളരെ വിരളമായേ ലഭിക്കാറുള്ളൂ. മുന്‍കൂട്ടി അറിയാനാവില്ല. കിട്ടിയാല്‍ ലോട്ടറിയാണ്. മാടിനെ അറുത്തശേഷം പിത്താശയം കൈകൊണ്ട് അമര്‍ത്തി, ഗോരോചനം ഉണ്ടോയെന്ന് കശാപ്പുകാര്‍ ഉറപ്പാക്കാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ദ്രാവകം ആണ് പിത്താശയത്തിലുളളത്. ദ്രാവകത്തിന് കട്ട കയ്പാണ്. ഈ ദ്രാവകത്തില്‍ കല്ലുപോലെയാണ് ഗോരോചനം രൂപപ്പെടുക.
ലക്ഷത്തില്‍ 50 എണ്ണം
സര്‍ക്കാര്‍ കണക്ക് പ്രകാരം പ്രതിമാസം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ അറവുമാടുകളാണെത്തുന്നത്. പരമാവധി 50 എണ്ണത്തിലേ ഗോരോചനമുണ്ടാകാറുള്ളൂ. യു.പിയിലെ ആയുര്‍വേദ ഫാക്ടറികളിലേക്കാണ് ഗോരോചനം കൂടുതലും പോകുന്നത്.
വില ഗ്രാമിന് 1500 രൂപ മുതല്‍
പല മാടുകളിലും പല അളവില്‍
വില കൂടുതല്‍ ഉണങ്ങിയതിന്
ഗോരോചനം
ബോവിനം പ്യുരിഫാക്ടം എന്ന് ശാസ്ത്രീയ നാമം. പനി, മീസില്‍സ്, ചിക്കന്‍പോക്സ്, കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് മരുന്നാണ്.
'' ശ്വാസംമുട്ടലിനുള്ള നാട്ടു മരുന്നായി പണ്ട് നാവില്‍ ഗോരോചനം തേച്ച് കൊടുത്തിരുന്നത് കണ്ടിട്ടുണ്ട്. നൂലില്‍ ചുറ്റിയെടുത്ത് ഉണങ്ങിയ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് ഉണക്കിയെടുക്കാം. മലപ്പുറത്തുള്ള കച്ചവടക്കാരാണ് ഗോരോചനം വാങ്ങാറ്. വില്‍ക്കാനും വാങ്ങാനും നിയമതടസമില്ല.''
- എം.എ. സലീം,
ദേശീയ പ്രസിഡന്റ്,
മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍
അസോസിയേഷന്‍.
'' പശുക്കളിലും കാളകളിലും പിത്താശയ കല്ല് ഉണ്ടാകുന്നത് ആരോഗ്യ പ്രശ്‌നമാണ്. മെലിഞ്ഞ മാടുകളില്‍ കൂടുതലായി ഗോരോചനം കാണാറുണ്ട്''
- ഡോ. ഷാജി പണിക്കശേരി,
ചീഫ് വെറ്ററിനറി ഓഫീസര്‍, കോട്ടയം
'' ഗോരോചനാദി ഗുളിക ഉള്‍പ്പെടെ പല ആയുര്‍വേദ മരുന്നുകളിലും കേരളത്തില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്''
- ഡോ.ആര്‍.വി. അജിത് കുമാര്‍, ചീഫ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, കോട്ടയം

