Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് 4 ലക്ഷം വേണം: സുമനസുകളുടെ സഹായം തേടി വീട്ടമ്മ

കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് 4 ലക്ഷം വേണം: സുമനസുകളുടെ സഹായം തേടി വീട്ടമ്മ

കട്ടപ്പന: കാല്‍മുട്ട് തേയുകയും അകലുകയും ചെയ്യുന്ന അസുഖവുമായി രണ്ട്വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു.

കട്ടപ്പന വലിയപാറ തയ്യില്‍ ശശിയുടെ ഭാര്യ ജഗദമ്മ(60) യ്ക്കാണ് 4 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ വേണ്ടത്. ദൈനംദിന ചെലവുകള്‍ നടത്താന്‍ പോലും ഇപ്പോള്‍ നിവൃത്തിയില്ല. ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സ്ഥലം ജപ്തിയുടെ വക്കിലാണ്.

ഒരുവര്‍ഷം മുമ്ബ് പക്ഷാഘാതമുണ്ടായ ഭര്‍ത്താവ് ശശിയും ചികിത്സയിലാണ്. പി.എം.എ.വൈ. പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും വീട്ടുചെലവുകളും നടത്തുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുന്നത്. സന്മനസുകളുടെ സഹായത്തോടെ മാത്രമേ ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടത്താനാകൂ. ജഗദമ്മയുടെ പേരില്‍ കട്ടപ്പന യൂണിയന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്ബര്‍: 352802010013142. ഐ.എഫ്.എസ്. കോഡ്: യു.ബി.ഐ.എന്‍.0535281. ഫോണ്‍: 9605349971.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi