Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്യാണരാമൻ റീ റിലീസ്

കല്യാണരാമൻ റീ റിലീസ്

ദിലീപ് നായകനായി ഷാഫി സംവിധാനം ചെയ്ത കല്യാണരാമൻ' 4കെ അറ്റ്മോസില്‍ നൂതന സാങ്കേതിക മികവോടെ റീ റിലീസിന്. 24 വർഷത്തിനുശേഷം ആണ് റീ റിലീസ്.

ആദ്യമായാണ് ദിലീപ് ചിത്രത്തിന്റെ റീ റിലീസ്. എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളില്‍ ഒന്നായ 'കല്യാണരാമൻ' വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നത് ചിത്രത്തിലെ രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ്- ഇന്നസെന്റ്- സലിംകുമാർ കോമ്പിനേഷൻ തന്നെയാകും.

കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാല്‍, നവ്യ നായർ, ജ്യോതിർമയി , ബോബൻ ആലുമ്മൂടൻ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കൈതപ്രം രചിച്ച ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകർന്നത് ബേണി-ഇഗ്നേഷ്യസ് ആണ്. പി.സുകുമാർ ആണ് ഛായാഗ്രഹണം . എഡിറ്റിംഗ് ഹരിഹരപുത്രൻ . ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാല്‍ ക്രിയേഷൻസിന്റെ ബാനറില്‍ ലാല്‍ ആണ് നിർമ്മിച്ചത്. ഹൈ സ്റ്റുഡിയോസാണ് ഡോള്‍ബി അറ്റ് മോസ് ശബ്ദമികവില്‍ ഒരുക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi