Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കഞ്ചാവ് കേസ് പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: ഉണക്ക കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കൊന്നത്തടി മുക്കുടംകരയില്‍ മാവനാല്‍ വീട്ടില്‍ ശിവദാസ്, പണിക്കന്‍കുടി അരീക്കല്‍ സൗമ്യാ ജോണ്‍സണ്‍ എന്നിവരെയാണ് തൊടുപുഴ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍. എം. ജോസഫ് വിട്ടയച്ചത്. 2018 മാര്‍ച്ച്‌ നാലിനാണ് കേസിന് ആസ്പദമായ സംഭവം. കമ്ബത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം കോട്ടയത്തെത്തിച്ച്‌ ഹോട്ടല്‍ മുറിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 5.06 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെയും പിടികൂടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ബാബു സെബാസ്റ്റ്യന്‍ നിരപ്പേല്‍, ടാജ്‌ലീ ടോം എന്നിവര്‍ കോടതിയില്‍ ഹാജരായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi