Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണിച്ചാറില്‍  കര്‍ക്കടകം ഫെസ്റ്റ്

കണിച്ചാറില്‍ കര്‍ക്കടകം ഫെസ്റ്റ്

ണിച്ചാർ: മഴക്കാലത്തെ ആരോഗ്യ പരിപാലനത്തിന്റെ പാരമ്പര്യ രീതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി, കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കർക്കടകം ഫെസ്റ്റ് - വില്പന ചന്ത സംഘടിപ്പിച്ചു.

ഫെസ്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോള്‍ നിർവഹിച്ചു. ആദ്യ വില്പന വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേല്‍ സി.ഡി.എസ് മെമ്പർ ലൈസ ബെന്നിയ്ക്ക് കൈമാറി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സണ്‍ വി.വി ശ്രീകല അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സണ്‍ സുനി ജെസ്റ്റിൻ, വിനോയ് ജോർജ്, പി.ജി. സന്തോഷ്‌, ഷീബ തോമസ്, ജിബിൻ ജെയ്സണ്‍, തോമസ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നല്‍കി. ഫെസ്റ്റിലെ വില്പന ശാലയില്‍ കർക്കടക മരുന്ന്, കർക്കടക കഞ്ഞികൂട്ട്, ആയുർവേദ പായസം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi