Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കണ്ണീര്‍ക്കടലാക്കി ഏപ്രില്‍ പൊലിഞ്ഞത് 70+ ജീവൻ

തൃശൂർ: ഈസ്റ്റർ, വിഷു, തൃശൂർ പൂരം...ആവേശമാകേണ്ട ഏപ്രില്‍ മാസം ജില്ലയ്ക്ക് സമ്മാനിച്ചത് തീരാവേദന. കഴിഞ്ഞ ഒരു മാസത്തിനിടെ വാഹനാപകടങ്ങളിലൂടെയും അസ്വാഭാവിക സംഭവങ്ങളിലൂടെയും എഴുപതിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.

അതിർത്തിയായ വാല്‍പ്പാറയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് പത്ത് പേർ മരിച്ച സംഭവം നാടിനെ നടുക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തവും ഉറങ്ങിക്കിടക്കമ്പോള്‍ തലയണയ്ക്കിടയില്‍ നിന്ന് പാമ്പ് കടിയേറ്റു മരിച്ച ഏഴുവയസുകാരൻ ആല്‍ജോയും തുടർച്ചയായുണ്ടായ വാഹനാപകടങ്ങളും ജില്ലയെ കണ്ണീരിലാഴ്ത്തി.

നോവായി മുണ്ടത്തിക്കോട്

നാട് പൂരാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് മുണ്ടത്തിക്കോട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനം നാടിനെ നടുക്കിയത്. തുടക്കത്തില്‍ വലിയ അപകടമാകില്ലെന്ന് കരുതിയെങ്കിലും, ദുരന്തത്തിന്റെ ആഴം ഭീകരമായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പൂരപ്രേമികളെയും നാട്ടുകാരെയും ഒരു പോലെ സ്തംഭിപ്പിച്ച സംഭവമായിരുന്നു ഇത്.

നിരത്തില്‍ പൊലിഞ്ഞത് 31 പേർ

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടന്ന വാഹനാപകടങ്ങളില്‍ മാത്രം 31 ഓളം പേർ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. മിക്കതും ബൈക്ക് അപകടങ്ങളും. മികച്ച നിലവാരത്തിലുള്ള റോഡിലാണ് ഭൂരിഭാഗം അപകടങ്ങളും. കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദേശീയപാതകളിലാണ്. അശാസ്ത്രീയമായ നിർമ്മാണ രീതികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വേഗം കൂടുതലുള്ള സ്‌പോർട്‌സ് യൂടിലിറ്റി വാഹനങ്ങള്‍ മുതല്‍ വാഹനങ്ങളുടെ അമിതവേഗം വരെയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

വാഹനാപകടങ്ങളില്‍
മരണം:

ഏപ്രില്‍ 2,13,14,19, 21 ..... 2
4, 7, 6, 8, 9, 10, 12, 18, 23, 24, 25, 26, 27, 28 തിയതികളില്‍ .....1
17ന് ..........3
16ന്........ 4

ആകെ 31

പാമ്പുകടി
കൊടകര സ്വദേശി ആല്‍ജോ(7) പാമ്പു കടിയേറ്റ്

വന്യജീവി
മലക്കപ്പാറ എന്നാസി അമ്മാള്‍(70) പുലിയുടെ ആക്രമണത്തില്‍

അസ്വാഭാവിക മരണം
തിരുവില്വാമല മലേമംഗലത്ത് ചോഴിയങ്കോട് ഗോവിന്ദൻ(70) മാവില്‍ നിന്ന് വീണ്
കൊടകര ആളൂരില്‍ ജോലിക്കിടെ ചുമട്ടു തൊഴിലാളി കോടാലി കോലേച്ചാല്‍ കുമാരൻ(54) കുഴഞ്ഞു വീണ്
പാഞ്ഞാള്‍ മേലേതില്‍ ബാലകൃഷ്ണൻ(73) ജോലിസ്ഥലത്ത് കുഴഞ്ഞു വീണ്

കൊലപാതകം
വെങ്ങിണിശേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു
മാടക്കത്തറയില്‍ വാക്കുതർക്കത്തിനിടെ യുവാവ് കത്തേറ്റ് മരിച്ചു
വെങ്ങിണിശേരിയില്‍ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi