Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരകയറി കാര്‍ വിപണി

കരകയറി കാര്‍ വിപണി

കൊച്ചി: ഉത്സവകാലം വിരുന്നെത്തുംമുമ്ബേ ആഭ്യന്തര വാഹന വിപണിയില്‍ നേട്ടത്തിന്റെ ആഘോഷം. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത മാന്ദ്യത്തില്‍ നിന്ന് പ്രതീക്ഷകളുടെ പുതിയ ട്രാക്കിലേക്ക് കരകയറിയിരിക്കുകയാണ് വിപണി.

ലോക്ക്ഡൗണ്‍ മൂലം നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ വാഹന വില്പന നിര്‍ജീവമായിരുന്നു. രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്‌തംബര്‍) അണ്‍ലോക്കിന്റെ ചുവടുപിടിച്ച്‌, ഉണര്‍വിന്റെ പാതയിലേക്ക് വിപണി കുതിച്ചുകയറി. 7.3 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് കഴിഞ്ഞപാദത്തില്‍ പുതുതായി ഫാക്‌ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത്. 2019ലെ സമാനപാദത്തിലെ 6.2 ലക്ഷം യൂണിറ്റുകളേക്കാള്‍ 17 ശതമാനം കൂടുതല്‍.

ഉത്‌പാദനവും വിതരണശൃംഖലയും സജീവമായത് മാത്രമല്ല, ഏപ്രില്‍-ജൂണ്‍പാദത്തിലെ വില്പനയും സെപ്‌തംബര്‍ പാദത്തില്‍ ലഭിച്ചത് നേട്ടത്തിന് കാരണമായി.

ടൂവീലര്‍ വില്പന 46.8 ലക്ഷം യൂണിറ്റുകളില്‍ നിന്നുയര്‍ന്ന് 46.9 ലക്ഷത്തിലുമെത്തി. സെപ്‌തംബറില്‍ മാത്രം 26 ശതമാനം വളര്‍ച്ചയോടെ 2.7 ലക്ഷം പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിഞ്ഞു.

12 ശതമാനം വളര്‍ന്ന ടൂവീലര്‍ വിപണി വിറ്റഴിച്ചത്, 18.5 ലക്ഷം യൂണിറ്റുകള്‍. ഇതില്‍ 12.2 ലക്ഷവും മോട്ടോര്‍സൈക്കിളുകള്‍; വര്‍ദ്ധന 17 ശതമാനം. സ്‌കൂട്ടര്‍ വില്പന 5.5 ലക്ഷത്തില്‍ നിന്ന് 5.6 ലക്ഷം യൂണിറ്റുകളിലേക്കും മെച്ചപ്പെട്ടു. വാണിജ്യ വാഹന വില്പനയാണ് ജൂലായ്-സെപ്‌തംബറില്‍ നിരാശപ്പെടുത്തിയത്. വിറ്റുപോയത് 1.3 ലക്ഷം യൂണിറ്റുകള്‍; നഷ്‌ടം 20 ശതമാനം.

162%

മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി ഒട്ടുമിക്ക ബ്രാന്‍ഡുകളും സെപ്‌തംബറില്‍ കുറിച്ചത് ഇരട്ടയക്ക വളര്‍ച്ചാനിരക്ക്. ടാറ്റ വളര്‍ന്നത് 162 ശതമാനമാണ്. കിയ മോട്ടോഴ്‌സ് 147 ശതമാനം വര്‍ദ്ധന നേടി. ടൂവീലറില്‍ ഹീറോ, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയും നേട്ടം കൊയ്‌തു.

സെപ്തബംറിന്റെ കുതിപ്പ്

(വിഭാഗങ്ങളും വളര്‍ച്ചയും)

കാര്‍ : 29%

എസ്.യുവി : 24.5%

വാന്‍ : 11%

പാസഞ്ചര്‍ വാഹനം : 26.5%

മോട്ടോര്‍സൈക്കിള്‍ : 17.3%

സ്‌കൂട്ടര്‍ : 0.08%

ടൂവീലര്‍ : 12%

ത്രീവീലര്‍ : -72%

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi