Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കരകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സത്യാഗ്രഹം

നെടുമങ്ങാട് :കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച്‌ തകര്‍ത്തവര്‍ക്കെതിരെ കേസ് എടുക്കണമെന്നും വെഞ്ഞാറമൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കരകുളം പഞ്ചായത്തിലെ മുക്കോല, കിഴക്കേല,ചെക്കക്കോണം,അയഞ്ഞക്കാട് വാര്‍ഡുകളില്‍ സത്യാഗ്രഹം നടന്നു. മുല്ലശേരി ജംഗ്ഷനില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.അഡ്വ.എന്‍.ബാജി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സുകുമാരന്‍ നായര്‍,എസ്.രാജേന്ദ്രന്‍ നായര്‍,കരകുളം അശ്വിന്‍,ശ്രീകണ്ഠന്‍ നായര്‍,ശിവപ്രസാദ്,രാജേഷ്, അനില്‍കുമാര്‍,സുകുമാരനാശാരി,വേണുഗോപാലന്‍ നായര്‍,വസന്ത,രാജേഷ് കുമാര്‍,അനിക്കുട്ടന്‍, ചന്ദ്രനാശാരി തുടങ്ങിയവര്‍ നേതത്വം നല്‍കി.അയണിക്കാട്, ചെക്കക്കോണം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍ ജംഗ്ഷനില്‍ സത്യാഗ്രഹം നടത്തി.കെ.റഹീം ഉദ്ഘാടനം ചെയ്തു.എന്‍.വിജയരാജ്,വിനോദ് ഗോശാലക്കുന്ന്,ശശികല ഹേമലതകുമാരി,അഭിലാഷ്, ബാഹുലേയന്‍ നായര്‍,മോഹനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കിഴക്കേല വാര്‍ഡ് കമ്മിറ്റി കായ്പ്പാടി ജംഗ്ഷനില്‍ സത്യാഗ്രഹം നടത്തി.അഡ്വ.എന്‍.ബാജി ഉദ്ഘാടനം ചെയ്തു.

കായ്പ്പാടി അമീനുദ്ദീന്‍,നൗഷാദ് കായ്പ്പാടി, താഹിറാ ബീവി,ഫസീല കായ്പ്പാടി,സജിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi