Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിപ്പൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് നാടകം; പിന്നില്‍ ഭര്‍ത്താവ്, കഥ പൊളിച്ച്‌ പൊലീസ്

കരിപ്പൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് നാടകം; പിന്നില്‍ ഭര്‍ത്താവ്, കഥ പൊളിച്ച്‌ പൊലീസ്

മലപ്പുറം: കരിപ്പൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ വഴിത്തിരിവ്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ കരിപ്പൂ‌ർ വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കൊണ്ടുവന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.

ദുബായില്‍ നിന്നുവന്ന കണ്ണൂർ സ്വദേശിനി പ്രിയങ്ക എന്ന യുവതിയാണ് സ്വർണം കടത്തിയത്. ഇവരെ ഒരുസംഘം തട്ടിക്കൊണ്ട് പോയിരുന്നു. മലപ്പുറം പുളിക്കലില്‍ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയും ചെയ്തിരുന്നു. എന്നാലിത് തട്ടിക്കൊണ്ടുപോകല്‍ നാടകമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിന് പിന്നില്‍ പ്രിയങ്കയും ഭർത്താവ് റിനീഷുമാണെന്നാണ് പൊലീസ് പറയുന്നത്. റിനീഷും സുഹൃത്തുമാണ് പ്രിയങ്കയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്. കവർച്ചയെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം. സംഭവത്തില്‍ നാലുപേർ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിഞ്ഞത്.

ഇന്നുരാവിലെ പത്തരയോടെയായിരുന്നു ദുബായില്‍ നിന്ന് പ്രിയങ്ക കരിപ്പൂരിലെത്തിയത്. സ്വർണം സ്വീകരിക്കാനുള്ള ആളും വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. യുവതി പുറത്തേക്കിറങ്ങിയതും ബൊലേനോ കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന പൊലീസ്, സംഘത്തിന്റെ പിന്നാലെ പാഞ്ഞ് അവരെ സാഹസികമായി പിടികൂടി. തന്റെ പേര് റിയ ആണെന്നും തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് പ്രിയങ്ക പൊലീസിനോട് പറഞ്ഞത്. താൻ കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തുവെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു. ഇതിനുശേഷം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർത്ഥ്യം പുറത്തുവന്നത്. സ്വർണം വാങ്ങാനെത്തിയ ആളും പൊലീസിന്റെ പിടിയിലായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi