Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ട്ടൂണ്‍ മുതല്‍ തെരുവു നാടകം വരെ

കാര്‍ട്ടൂണ്‍ മുതല്‍ തെരുവു നാടകം വരെ

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയില്‍ സംഘാടകർ അവകാശപ്പെട്ട പത്തു ലക്ഷം പേർ എത്തിയില്ലെങ്കിലും ഡല്‍ഹി അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികള്‍ തങ്ങളുടെ പരമാവധി പ്രവർത്തകരെ എത്തിക്കാൻ ശ്രമിച്ചിരുന്നു.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവർത്തകർ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എത്തിയത്. പരമ്പരാഗത താളവാദ്യങ്ങളുടെ അകമ്പടിയില്‍ ചിലർ നൃത്തം ചെയ്തും പ്രതിഷേധിച്ചു. ചിലർ തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ഉയർത്തിക്കാട്ടുന്ന കാർട്ടൂണ്‍ ബാനറുകളും പ്രത്യക്ഷപ്പെട്ടു.

പ്രധാന വേദിയായ രാംലീലയ്‌ക്ക് പുറമെ ഡല്‍ഹിയിലെ പ്രധാന റോഡുകള്‍, കൈവഴികള്‍, കവലകള്‍, ഫ്ലൈഓവറുകള്‍ എന്നിവിടങ്ങളിലെല്ലാം കൊടികളും ബാനറുകളും പ്ളക്കാർഡുകളുമേന്തിയ പ്രവർത്തകരാല്‍ നിറഞ്ഞു. കർണാടകയില്‍ നിന്നുള്ള പ്രവർത്തകർ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച 20 മീറ്റർ നീളമുള്ള തുണിയില്‍ നിർമ്മിച്ച ബാനർ തയ്യാറാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi