Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാട്ടാന റിട്ടേണ്‍സ്,  കൃഷി നശിപ്പിച്ചു

കാട്ടാന റിട്ടേണ്‍സ്, കൃഷി നശിപ്പിച്ചു

ഉടുമ്പന്നൂർ: ശല്യക്കാരനായ കാട്ടാനയെ ഇടുക്കി വനത്തിലേക്ക് തുരത്തിയതായ വനംവകുപ്പ് അവകാശവാദത്തിനിടയില്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി.

ശനിയാഴ്ച രാത്രിയില്‍ കോട്ടക്കവല വള്ളിയാടിയില്‍ കുന്നത്തുകുഴി ഷാജിയുടെ പുരയിടത്തിലാണ് ആന ഇറങ്ങിയത്. റബർ, പൈനാപ്പിള്‍, കമുങ്ങ് അടക്കമുള്ള കാർഷിക വിളകളും നശിപ്പിച്ചുണ്ട് . കൃഷിയിടത്തിലെത്തിയ ആന വീടിന് സമീപം വരെ എത്തിയതോടെ താമസക്കാരും നാട്ടുകാരും ഒരുപോലെ ഭീതിയിലാണ്. ശനിയാഴ്ച രാവിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വന്യജീവി ആക്രമണ പ്രതിരോധസമിതി നടത്തിയ ജനകീയ മാർച്ചിന് പിന്നാലെയാണ് വീണ്ടും ആനയിറങ്ങിയിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധം കുറയ്ക്കാൻ വെള്ളിയാഴ്ച രാവിലെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ ആനയെ തുരത്തിയതായ വനംവകുപ്പിന്റെ അവകാശവാദമാണ് പൊളിഞ്ഞിരിക്കുന്നത്. ഇടുക്കി വനമേഖലയിലേക്ക് തുരത്തിയ കാട്ടാനതന്നെയാണ് വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയിരിക്കുന്നതെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. വീണ്ടും ആനശല്യം രൂക്ഷമായാല്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. സംഭവമറിഞ്ഞ് പഞ്ചായത്ത് മെമ്പർ ശരത് ചന്ദ്രൻ സ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

പരിഹാരത്തിന്

നാളെ ചർച്ച

ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ആവർത്തിച്ച്‌ ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ശാശ്വത നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടാനശല്യംമൂലമുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന് നാളെ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചർച്ച നടത്തുമെന്ന് വേളൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സാജി എം ജോസഫ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi