Dailyhunt

കട്ടപ്പന ഐ.ടി.ഐ ഹരിത കാമ്ബസാകും

ഇടുക്കി: കട്ടപ്പന ഐ.ടി.ഐയെ ഹരിത ക്യാമ്ബസായി പ്രഖ്യാപിക്കുന്നു. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്ന കര്‍മ്മ സേനയും രൂപീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 11 ഐ.ടി.ഐകള്‍ക്കൊപ്പം കട്ടപ്പന ഐ.ടിഐ ഹരിത ക്യാമ്ബസായി മാറുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ഈ ഐ.ടി.കളെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഓണ്‍ലൈനിലൂടെ ഹരിത ക്യാമ്ബസുകളായി പ്രഖ്യാപിക്കും. ഇതിനോടനുബന്ധിച്ച്‌ സര്‍ക്കാരിന്റെ അനുമോദന പത്രം റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആനീസ് സ്റ്റെല്ല ഐസക്കിന് സമ്മാനിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വാര്‍ഡ് കൗണ്‍സിലര്‍ ടെസി ജോര്‍ജ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ.

ജി.എസ്. മധു, ഹരിത ക്യാമ്ബസ് കോ- ഓര്‍ഡിനേറ്റര്‍ വി. ജയസൂര്യനാഥ് എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30ന് നൈപുണ്യ കര്‍മ്മസേനയുടെ രൂപീകരണവും ഇന്റര്‍നാഷണല്‍ ഐ.ടി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ച്‌ നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi