കട്ടപ്പന: രണ്ടാഴ്ചയ്ക്കുശേഷം നിയന്ത്രണങ്ങളോടെ കട്ടപ്പന പൊതുമാര്‍ക്കറ്റുകള്‍ തുറന്നു. കൊവിഡ് സമൂഹ വ്യാപനഭീതി ഒഴിവായതോടെ കഴിഞ്ഞദിവസം കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന മാര്‍ക്കറ്റുകളും പരിസരവും അണുമുക്തമാക്കി. പഴവര്‍ഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 20 മുതല്‍ അടച്ചിട്ടത്. ഇന്നലെ മുതല്‍ രണ്ടു മാര്‍ക്കറ്റിലും വണ്‍വേ വാഹന ഗതാഗതം നിലവില്‍ വന്നു. ചരക്ക് വാഹനങ്ങള്‍ക്ക് രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ഏഴുവരെ മാര്‍ക്കറ്റുകളില്‍ പ്രവേശനമില്ല. വാഹനങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കും നിയന്ത്രണമുണ്ട്. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് 20 മിനിറ്റാണ് പാര്‍ക്കിംഗ് സമയം.
