Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കട്ടപ്പന നഗരസഭയ്ക്ക് സമ്ബൂര്‍ണ ശുചിത്വ പദവി

കട്ടപ്പന നഗരസഭയ്ക്ക് സമ്ബൂര്‍ണ ശുചിത്വ പദവി

കട്ടപ്പന: കട്ടപ്പന നഗരസഭ സമ്ബൂര്‍ണ ശുചിത്വ പദവിയില്‍. നഗരസഭാദ്ധ്യക്ഷന്‍ ജോയി വെട്ടിക്കുഴി പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷം നഗരസഭയില്‍ നടന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പദവിയിലേക്ക് ഉയര്‍ത്തിയത്. കളക്ടറുടെ നിര്‍ദേശപ്രകാരം ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്ബനി പ്രതിനിധികള്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവരടങ്ങുന്ന ജില്ലാതല ഏകോപന സമിതിയാണ് പരിശോധന നടത്തി ശിപാര്‍ശ ചെയ്തത്.
ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പന പൊതു ശുചിത്വത്തില്‍ മുന്‍പന്തിയിലാണ്. നഗരസഭയിലെ 34 വാര്‍ഡുകളിലും നഗരസഭാ ആരോഗ്യ വിഭാഗം ഹരിതകര്‍മ സേന രൂപീകരിച്ച്‌ മാലിന്യം ശേഖരിച്ചുവരുന്നു.

ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ജൈവ മാലിന്യവും തിങ്കളാഴ്ചകളില്‍ പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയവയും ശേഖരിക്കുന്നുണ്ട്. കൂടാതെ മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍, സ്‌കൂള്‍കോളജ് വിദ്യാര്‍ഥികളെ അണിനിരത്തി സംഘടിപ്പിച്ച റാലികള്‍, മാലിന്യം തരംതിരിച്ച്‌ സംസ്‌കരിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കല്‍, തുടര്‍ നടപടികള്‍ എന്നിവയും വിലയിരുത്തിയാണ് പദവിയിലേക്ക് ഉയര്‍ത്തിയത്.
സമ്ബൂര്‍ണ ശുചിത്വ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗം
നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ കട്ടപ്പന റെഡ് ഐ എന്റര്‍ടെയ്ന്‍മെന്റിന്റെ 'കീപ്പ് യുവര്‍ സിറ്റി ക്ലീന്‍' ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു.
ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാദ്ധ്യക്ഷ ടെസി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, എമിലി ചാക്കോ, മനോജ് മുരളി, റെജി കൊട്ടയ്ക്കാട്ട്, ഗിരീഷ് മാലിയില്‍, മഞ്ജു സതീഷ്, എല്‍സമ്മ കലയത്തിനാല്‍, സിബി പാറപ്പായി, ലൂസി ജോയി, ബീന വിനോദ്, നഗരസഭ സെക്രട്ടറി മാമ്ബള്ളി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi