Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൗതുക  ടൈറ്റിലുമായി  ടൈം ട്രാവല്‍ ത്രില്ലര്‍ വരുന്നു

കൗതുക ടൈറ്റിലുമായി ടൈം ട്രാവല്‍ ത്രില്ലര്‍ വരുന്നു

റിജിനല്‍ എന്ന പേരില്‍ മലയാളത്തില്‍ ടൈം ട്രാവല്‍ ത്രില്ലർ ചിത്രം. Original" ആണോ Orijinal ആണോ? എന്ന ചോദ്യവുമായി പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയതിന് പിന്നാലെ വ്യത്യസ്തമായ ടൈറ്റിലിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രം റമീസ് കഥ എഴുതി സംവിധാനം ചെയ്യുന്നു.ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരല്‍), സുബിൻ ടാർസൻ, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്ന കഥ പറയുന്ന

Orijinal ചിത്രീകരണം പൂർത്തിയായി.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷാദ് നിർവഹിക്കുന്നു. ഫഹദ് ഫത്‌ലിയാണ് ഛായാഗ്രഹണം . സംഗീതം ഇലക്‌ട്രോണിക് കിളി .എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം . മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ് ആണ് വിഷ്വല്‍ എഫക്റ്റ്സ്.

അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിംഗ് ചുമതലയും നിർവഹിക്കുന്നു. സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ . മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ് , പി.സി. സ്റ്റണ്ട്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി, പ്രൊഡക്ഷൻ കണ്‍ട്രോളർ ജാവേദ് ചെമ്പ്, നൃത്തസംവിധാനം ജിഷ്ണു, ശ്രീജിത്ത് പ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ ( സ്റ്റോറീസ് സോഷ്യല്‍)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi