Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായലോര ടൂറിസം യാഥാര്‍ത്ഥ്യമാകുമോ...?

കായലോര ടൂറിസം യാഥാര്‍ത്ഥ്യമാകുമോ...?

കടയ്ക്കാവൂര്‍: ചരിത്രവും സംസ്കാരവും ഇടകലര്‍ന്ന തീരദേശത്തിന്റെ ചരിത്രസ്മൃതികളും പ്രകൃതി മനോഹാരിതയും ഉള്‍പ്പെടുത്തി കായലോര ടൂറിസം സാദ്ധ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അധികൃതരുടെ അവഗണന. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് തീരദേശ ടൂറിസത്തിന് രൂപം നല്‍കിയതെങ്കിലും പദ്ധതിയിലേക്ക് കടക്കാനായില്ല. മാറിവന്ന മന്ത്രിസഭയുടെ കാലത്ത് 2017ല്‍ മന്ത്രി രാജുവിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരുസംഘം കായലോര ടൂറിസത്തിന്റെ വികസന സാദ്ധ്യതകളെ കുറിച്ച്‌ പഠിക്കാന്‍ പൊന്നുംതുരുത്തില്‍ എത്തിയിരുന്നു. എത്രയുംവേഗം പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും വര്‍ഷം നാല് കഴിഞ്ഞിട്ടും നടപടികള്‍ നീണ്ടുപോയി.

പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്ത്, മുതലപ്പൊഴി, പെരുമാതുറ പാലം, വേളി തുടങ്ങിയവ ആസ്വദിച്ചുള്ള ബോട്ട് യാത്രയും കായലോര ടൂറിസത്തിന്റെ ഭാഗമാക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi