കായംകുളം: വാക്സില്‍ തീര്‍ന്നതിനാല്‍ കായംകുളത്ത് മൂന്നാം ദിവസമായ ഇന്നലെയും കൊവിഡ് വാക്സിനേഷന്‍ മുടങ്ങി. കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും ടൗണ്‍ ഹാളിലുമായിരുന്നു വാക്സിനേഷന്‍.
ഇന്നലെ വൈകിട്ട് വാക്സിന്‍ എത്തിയിട്ടുണ്ടന്ന് അറിഞ്ഞ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലേയ്ക്ക് തിരിച്ചെങ്കിലും ലഭ്യമായില്ല. ഇന്ന് വാക്സിന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. രജിസ്ട്രേഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
സ്പോട്ട് രജിസ്കട്രേഷന്‍ നിറുത്തി. ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നതായി നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശശികല പറഞ്ഞു. ജില്ലാ കളക്ടറുമായി ആലോചിച്ച് തുടര്‍ നടപടി കൈക്കൊള്ളും.
രണ്ടാം ഘട്ട വാക്സിന്‍ സ്വീകരിക്കേണ്ടവരാണ് കൂടുതല്‍ കുഴപ്പത്തിലായത്.
