കണ്ണൂർ: കായികരംഗത്തെ തിളക്കം തിരിച്ചുപിടിക്കാനുറച്ച് പദ്ധതിയൊരുക്കി കണ്ണൂർ സർവ്വകലാശാല.നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തെ ആകർഷകമായ അവസരമാക്കാനാണ് നീക്കം.
നിലവില്‍ നാക് ബി ഗ്രേഡ് അംഗീകാരമുള്ള സർവ്വകലാശാല കായികതാരങ്ങള്‍ക്കായി ആകർഷകമായ ആനുകൂല്യങ്ങളും പ്രത്യേക പദ്ധതികളും ഇക്കുറി ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര, ദേശീയ മെഡല്‍ ജേതാക്കള്‍ക്ക് നൂറു ശതമാനം ട്യൂഷൻ ഫീസ് ഇളവ് എന്നതാണ് ഇതിലൊന്ന്. സർവ്വകലാശാലയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് പ്രതിവർഷം 5,000 രൂപ കായിക കിറ്റ് അലവൻസ് നല്‍കും. അന്താരാഷ്ട്ര കായികതാരങ്ങള്‍ക്കായി പ്രത്യേക 'സ്റ്റുഡന്റ് അഡോപ്ഷൻ സ്‌കീം' (ദത്തെടുക്കല്‍ പദ്ധതി) വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കാനും പദ്ധതിയുണ്ട്.രാജ്യത്തിന്റെ ഏതു ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങളെയും ഇതിനായി പരിഗണിക്കും.
പരിശീലനത്തിന് മികച്ച അവസരമൊരുക്കും
സ്‌പോർട്സ് ഹോസ്റ്റലുകളില്‍ മുൻഗണനാടിസ്ഥാനത്തില്‍ താമസ സൗകര്യം, സബ്സിഡി നിരക്കിലുള്ള പ്രത്യേക സ്‌പോർട്സ് ഡയറ്റ് എന്നിവ ലഭ്യമാകും. പരിശീലനത്തിനും മത്സരങ്ങള്‍ക്കും പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് 'ഓണ്‍ഡ്യൂട്ടി' പദവിയും ലഭിക്കും. ഒളിമ്പിക് നിലവാരമുള്ള നീന്തല്‍ക്കുളം, സിന്തറ്റിക് ട്രാക്ക്, ഇൻഡോർ ബാഡ്മിന്റണ്‍ കോർട്ടുകള്‍, ആധുനിക ജിംനേഷ്യം എന്നീ ലേകോത്തര സൗകര്യങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കാമെന്നും താരങ്ങളെ ആകർഷിക്കുന്ന ഘടകമാണ്.
മുൻഗണനാ ഇനങ്ങള്‍
അത്‌ലറ്റിക്സ്
ബാസ്‌ക്കറ്റ്‌ബാള്‍
ഫുട്‌ബാള്‍
വോളിബാള്‍

