Dailyhunt
കെ.എം മുഹമ്മദ് ഷാഫി  എ.ഡി.എം

കെ.എം മുഹമ്മദ് ഷാഫി എ.ഡി.എം

തൃക്കാക്കര: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഡെപ്യൂട്ടി കളക്ടര്‍മാരെ സ്ഥലം മാറ്റി. എ.ഡി.എം സാബു കെ. ഐസക്കിനെ നെടുമങ്ങാട് ആര്‍.ഡി.ഒ.ആക്കി​. പകരം കോട്ടയത്തുനിന്നും കെ.എ.മുഹമ്മദ് ഷാഫിയെ നിയമിച്ചു.

മൂവാറ്റുപുഴ ആര്‍.ഡി.ഒ ചന്ദ്രശേഖരന്‍ നായരെ ഇലക് ഷന്‍ ഡപ്യൂട്ടി കളക്ടറായി പത്തനംതിട്ടയിലേക്കും മാറ്റി പകരം തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണെ നിയമിച്ചു.
പുതിയ ഡെപ്യൂട്ടി കളക്ടര്‍മാര്‍. ബ്രാക്കറ്റില്‍ വന്ന സ്ഥലം

• എല്‍.ആര്‍: പി.എന്‍ പുരുഷോത്തമന്‍ (മലപ്പുറം)

• എല്‍.എ : സോളി ആന്റണി (തൃശൂര്‍)

• ഇലക്ഷന്‍: ജിയോ ടി.മനോജ് (കോട്ടയം)

• ആര്‍.ആര്‍.

: പി.പി.പ്രേംലത (പാലക്കാട്)

• എല്‍ എ (എന്‍.എച്ച്‌ ഡി പി) : അനില്‍ കുമാര്‍ എം.വി (ആലപ്പുഴ)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi