കണ്ണൂർ : അശാസ്ത്രീയമായ പലിശ നിരക്ക് പിൻവലിക്കുക, അർഹതപ്പെട്ട ഡിവിഡന്റ് അനുവദിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് പുലർത്തുന്ന വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്ക് കണ്ണൂർ റീജണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

