പീരുമേട്: കെ.എസ്‌ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെവൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ബി.എസ്.എൻ എല്‍ ഓഫീസിന് സമീപത്തെ കൊടും വളവിലാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്നു എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ്സും കുട്ടിക്കാനത്ത് നിന്ന്ചരക്കുമായി പീരുമേട് ഭാഗത്തേക്ക് വരുകയായിരുന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ് വാൻ കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കെഎസ്‌ആർടിസി ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാർക്കും പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ദേശീയ പാതയില്‍
അപകടത്തെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു.പീരുമേട് പൊലീസ് സ്ഥലത്തെത്തി വാഹനഗതാഗതം പുനസ്ഥാപിച്ചു.
