ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍ ടീസർ സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍ ആദ്യ ടീസർ പുറത്ത്.
കോമയില്‍ നിന്ന് ഉണർന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നതാണ് കഥാതന്തു എന്ന് ടീസർ സൂചിപ്പിക്കുന്നു. അസാധാരണമായ കേള്‍വി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങള്‍ അതീവ രസകരമായും ആവേശകരമായും ടീസറില്‍ അവതരിപ്പിക്കുന്നു.
കേന്ദ്ര കഥാപാത്രത്തിന് കേള്‍വി സംബന്ധമായ സൂപ്പർ പവർ ലഭിക്കുന്നത് കൊണ്ട് തന്നെ, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം മാജിക് സൃഷ്ടിക്കും എന്ന സൂചന ടീസർ നല്‍കുന്നു.അഖില ഭാർഗവൻ ആണ് നായിക, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരണ്‍ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. നടി നിലീൻ സാന്ദ്രയാണ്.
കഥ, തിരക്കഥ, സംഭാഷണം .ഡോക്ടർ പോള്‍സ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറില്‍ ഡോക്ടർ പോള്‍ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - അഖില്‍ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സണ്‍ ജോർജ്,ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ വിതരണം. പി.ആർ.ഒ - ശബരി

