കൊച്ചി: സമ്ബദ്‌വളര്‍ച്ചയ്ക്ക് ഉണര്‍വേകാനും ഉപഭോക്തൃ വിപണിക്ക് കരുത്തേകാനും ലക്ഷ്യമിട്ട് ഇക്കുറി കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ സമഗ്ര മാറ്റത്തിന് ധനമന്ത്രി തയ്യാറായേക്കും. 2020-21 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ജൂലായ് - സെപ്‌തംബര്‍ പാദത്തില്‍ ആറുവര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.5 ശതമാനത്തിലേക്ക് തകര്‍ന്നിരുന്നു. ഉപഭോക്തൃ വിപണി എക്കാലത്തെയും മോശം അവസ്ഥയിലാണ്. വ്യവസായ വളര്‍ച്ചയിലും കയറ്റുമതിയിലും മുരടിപ്പുണ്ട്. കമ്ബനികള്‍ക്ക് നേട്ടം പകരാനായി കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്കും പുതിയ കമ്ബനികള്‍ക്ക് 15 ശതമാനത്തിലേക്കും ധനമന്ത്രാലയം കുറച്ചിരുന്നു.
എന്നാല്‍, ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാന്‍ വേണ്ടത് വ്യക്തിഗത ആദായ നികുതി ഇളവാണെന്ന വാദമുണ്ട്. കമ്ബനികള്‍ക്ക് മാത്രം നികുതിയിളവ് നല്‍കിയതിലുള്ള ജനരോഷം മറികടക്കാനും ഇക്കുറി ബഡ്‌ജറ്റില്‍ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും. ആദായ നികുതി ഇളവ് കുറയുന്നത്, വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകാന്‍ സഹായകമാകും.
നിലവില്‍ ഇങ്ങനെ
രണ്ടര ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാദ്ധ്യതയില്ല
രണ്ടരലക്ഷം രൂപയ്ക്ക് മേല്‍ മുതല്‍ അഞ്ചുലക്ഷം രൂപവരെ : നികുതി 5%
(എന്നാല്‍, ഇവരെ 100% റിബേറ്റിലൂടെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്)
₹5-₹10 ലക്ഷം : 20%
₹10 ലക്ഷത്തിനുമേല്‍ : 30%
₹50 ലക്ഷത്തിനുമേല്‍ : നികുതിയും സര്‍ചാര്‍ജും സെസും ഉള്‍പ്പെടെ 42.74%
₹50 ലക്ഷം
ഒരു വ്യക്തിക്ക് വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അടയ്‌ക്കേണ്ട ആദായ നികുതി 42.74 ശതമാനമാണ്. കോര്‍പ്പറേറ്റ് കമ്ബനികള്‍ പോലും സെസ് ഉള്‍പ്പെ 25 ശതമാനമാണ് അടയ്ക്കുന്നത്.
സ്ളാബ് മാറുമോ?
ആദായ നികുതി സ്ളാബില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രതീക്ഷ ഇങ്ങനെ:
5 % സ്ളാബിലുള്ളവര്‍ റിബേറ്റ് മുഖേന നികുതിയില്‍ നിന്ന് ഒഴിവാകും.
5 മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ല്‍ നിന്ന് 10 ശതമാനമാകും.
10 മുതല്‍ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി
20 ലക്ഷം മുതല്‍ രണ്ടുകോടി വരെ 30 ശതമാനം നികുതി
രണ്ടു കോടിക്കു മേല്‍ 35 ശതമാനം നികുതി
മറ്റൊരു സാദ്ധ്യത
നിലവില്‍ 5%, 20%, 30% എന്നിങ്ങനെയാണ് വ്യക്തിഗത ആദായ നികുതി സ്ളാബ്. ഇവയ്ക്കൊപ്പം 15-18% സ്ളാബും കൂടി പരിഗണിക്കുന്നു. അതായത്, ഇടത്തരം വരുമാനമുള്ളവര്‍ 20 ശതമാനത്തിന് താഴെ നികുതി നല്‍കുന്ന അവസ്ഥ വരും.
ഇളവ് പ്രതീക്ഷിച്ച്
സെക്‌ഷന്‍ 80സി
ഇന്‍ഷ്വറന്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിക്ഷേപിച്ച്, നിലവില്‍ ആദായ നികുതി വകുപ്പിലെ സെക്‌ഷന്‍ 80 സി പ്രകാരം ഒന്നരലക്ഷം രൂപ വരെ നികുതി ഇളവ് നേടാന്‍ ശമ്ബളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കഴിയും. ഇത്, രണ്ടുലക്ഷമോ രണ്ടരലക്ഷമോ രൂപയായി ഉയര്‍ത്തുന്നത് ഇക്കുറി പരിഗണിച്ചേക്കും.
17.2%
ഇന്ത്യന്‍ കുടുംബങ്ങളുടെ പണം സേവിംഗ്സ് 2011-12ല്‍ ജി.ഡി.പിയുടെ 23.6 ശതമാനമായിരുന്നത്. 2017-18ല്‍ 17.2 ശതമാനമായി കുറഞ്ഞു. ഇത്, ഉപഭോക്തൃ വിപണിയെയും ബാധിച്ചു. ആദായ നികുതിയില്‍ ഇളവുണ്ടായാല്‍ സേവിംഗ്‌സ് നിരക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

