Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ

തൊടുപുഴ: കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (കെ.ടി.പി.എ) സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ തൊടുപുഴ ഉത്രം റസിഡൻസി ഹാളില്‍ നടക്കും.

രാവിലെ 9.45 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാ‌ർത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.

അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സമാജികനായ പി.ജെ. ജോസഫ് എം.എല്‍.എയെ ചടങ്ങില്‍ ആദരിക്കും. മുനിസിപ്പല്‍ ചെയർപേഴ്സണ്‍ സാബിറ ജലീല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേല്‍, എസ്.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ കെ. ശ്രീബിന്ദു, സി.ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ജോയി ജോസഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിജു സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയില്‍, മുനിസിപ്പല്‍ കൗണ്‍സിലർ സഫിയ ജബ്ബാർ എന്നിവർ സംസാരിക്കും.

സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതോ ടൊപ്പം ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചയും സമ്മേളനത്തില്‍ നടക്കും. വാർത്താസമ്മേളനത്തില്‍ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടി, ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി, സംഘാടക സമിതി ഭാരവാഹികളായ പി.എസ്. മുരളീധരൻപിള്ള, മുഹമ്മദ് റാഫി, ജോളി ജോണ്‍, സുനീർ ഇബ്രാഹിം, ജയകൃഷ്ണൻ സി.ബി, ജെയ്സണ്‍ ജോയി, റിയാദ് അസീസ് എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi