Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളം ഫൈനലില്‍

നാരായണ്‍പുർ : ഛത്തിസ്ഗഢിലെ നാരായണ്‍പുറില്‍ നടക്കുന്ന സ്വാമി വിവേകാനന്ദ അണ്ടർ -20 മെൻസ് ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കേരളം ഫൈനലില്‍.

വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകർത്താണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. ഷെറില്‍ ഷാജി 2 ഗോളും ഉസ്മാൻ, കാല്‍വിൻ എന്നിവർ ഓരോ ഗോളുകള്‍ വീതവും നേടി. 27 ന് നടക്കുന്ന ഫൈനലില്‍ കേരളം മിസോറാമിനെ നേരിടും. സീനിയർ ഇന്ത്യൻ ടീം കോച്ച്‌ രഞ്ജിത് ടി. എ ആണ് പരിശീലകൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi