Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളത്തിലേക്ക് വന്നവരില്‍ രോഗബാധിതരായവര്‍ 2384

തിരുവനന്തപുരം: മറ്റു നാടുകളില്‍ നിന്ന് ഇതുവരെ സംസ്ഥാനത്ത് എത്തിയവരില്‍ 2384 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവരില്‍ 1489 പേര്‍ വിദേശത്തു നിന്നും 895 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതല്‍ പേര്‍(289). പാലക്കാട് (285), കണ്ണൂര്‍ (261)ജില്ലകളാണ് തൊട്ടുപിന്നില്‍.

ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേര്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. 407 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 181 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ 136 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. 3,14,094 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 1,85,435 പേര്‍ വിദേശത്തു നിന്നുമാണെത്തിയത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ എത്തിയത്. കണ്ണൂരില്‍ 49,653 പേരും എറണാകുളത്ത് 47990 പേരും എത്തി. ഏറ്റവും കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലാണ്, 12,652.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi