കണ്ണൂർ: കേരളത്തിലെ ഇരുപത്തൊന്ന് ലക്ഷം നിർമ്മാണ തൊഴിലാളികളില്‍ നാല് ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ കുടിശ്ശികയായ പന്ത്രണ്ട് മാസത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് കേരള കണ്‍സ്ട്രക്ഷൻ ആൻഡ് മണല്‍ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇ.പി സ്മാരക മന്ദിരത്തില്‍ നടത്തിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാരിച്ചി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. കസ്തുരി ദേവൻ, എൻ.സി സുമോദ്, കാഞ്ചന മാച്ചേരി, വി.എൻ അഷറഫ്, ബി.
സജിത്ത് ലാല്‍, കെ.പി സലിം പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.കെ കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ. സന്തോഷ് നന്ദിയും പറഞ്ഞു. ടി.പി ഗംഗാധരൻ പതാക ഉയർത്തി.

