Dailyhunt
കെ.സി.ഇ.എഫ് പ്രതിഷേധ ധര്‍ണ

കെ.സി.ഇ.എഫ് പ്രതിഷേധ ധര്‍ണ

ണ്ണൂർ : അശാസ്ത്രീയമായ പലിശ നിരക്ക് പിൻവലിക്കുക, അർഹതപ്പെട്ട ഡിവിഡന്റ് അനുവദിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് പുലർത്തുന്ന വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്ക് കണ്ണൂർ റീജണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.സി ഇ.എഫ് സംസ്ഥാന പ്രസിഡന്റ് എം.രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു മാത്യു അദ്ധ്യക്ഷത വഹിച്ചു. വനിതാഫോറം സംസ്ഥാന കോർഡിനേറ്റർ കെ.രാധ ,അഗീഷ്‌കുമാർ കാടാച്ചിറ,ടി.കെ.ശശികുമാർ, ഗണേഷ് ബാബു, എ.പ്രമീള, കെ.എ.തങ്കച്ചൻ, എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi