പേരാമ്ബ്ര : നാശം വിതച്ച് കിഴക്കന്‍ മലയോരത്ത് വൈകുന്നേരങ്ങളിലെ മഴയും കാറ്റും .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് തുടര്‍ച്ചയായി വൈകീട്ട് മഴയോടൊപ്പം ശക്തമായ കാറ്റ് ആഞ്ഞുവീശുന്നത് . കാറ്റ് വീടുകള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും ഭീഷണിയാവുകയാണ് .
ബുധനാഴ്ച വൈകിട്ട് ഉണ്ടായ മഴയിലും കാറ്റിലും ചങ്ങരാത്ത് തെങ്ങ് മുറിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഗ്രാമപഞ്ചായത്തിലെ കന്നാട്ടി സി.കെ. നാരായണന്റെ വീടാണ് തകര്‍ന്നത്. അടുക്കള ഭാഗത്തുള്ള തെങ്ങ് കാറ്റില്‍ മുറിഞ്ഞ് വീണതിനെ തുടര്‍ന്ന് മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ സീലിംഗും വീട്ടുപകരണങ്ങളും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കം ചെയ്തു.
വൈകീട്ട് 4 മണിയോടെയാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശുന്നത് പതിവായത് .ശക്തമയ കാറ്റില്‍ പരിസര പ്രദേശങ്ങളിലെ വാഴ, കപ്പ, ഫലവൃക്ഷങ്ങള്‍ എന്നിവക്കും നാശമുണ്ടായി.കൂത്താളി, കിഴക്കന്‍ പേരാമ്ബ്ര, തണ്ടോറപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും കാറ്റു വീശി .

