മല്ലപ്പള്ളി: കിഴക്കയില്‍ കുടുംബയോഗത്തിന്റെ ഈ വർഷത്തെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ.ചർച്ച് പാരിഷ് ഹാളില്‍ നടക്കും.
നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ.ചർച്ച് ഇടവക വികാരി ഫാ.റവ.തോമസ് പായിക്കാട് ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് പോള്‍ മാത്യു പ്ലാവുങ്കല്‍ അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി പരിയാരം സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ.ചർച്ച് ഇടവക വികാരി ഫാ.റവ.ഡോ.ഷൈൻ ജോണ്‍ മാത്യൂസ് മുഖ്യ സന്ദേശം നല്‍കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് 4-ാം വാർഡില്‍ വിജയിച്ച വറുഗീസ് മാത്യുവിനെ ആദരിക്കും. 2025-26 അദ്ധ്യയനവർഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും സംസ്ഥാനതലങ്ങളില്‍ മികവു തെളിയിച്ചവരെയും മറ്റ് ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിക്കും.
