Dailyhunt

ക്ലേ ഫാക്ടറി തുറക്കാന്‍ അധികൃതര്‍ വഴങ്ങുന്നില്ല: മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം : വേളയിലെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ഫാക്ടറി തുറക്കാന്‍ അധികൃതര്‍ വഴങ്ങുന്നില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച്‌ നിരവധി തവണ അധികൃതരുമായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി. നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് കമ്ബനി എന്നെന്നേക്കും അടച്ചുപൂട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. കമ്ബനി തുറക്കുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കമ്ബനി അടച്ചുപൂട്ടിയതിന് പിന്നാലെ ഒരു ജീവനക്കാരന്‍ ആത്മഹത്യചെയ്തതും മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ചൂണ്ടിക്കാട്ടി വി.എസ്.

ശിവകുമാര്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi