Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോടതിയലക്ഷ്യ കേസില്‍, പ്രശാന്ത് ഭൂഷണിന്റെ വിശദീകരണം തള്ളി സുപ്രീംകോടതി

കോടതിയലക്ഷ്യ കേസില്‍, പ്രശാന്ത് ഭൂഷണിന്റെ വിശദീകരണം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ വിശദീകരണം സുപ്രീംകോടതി തള്ളി. പ്രശാന്ത്ഭൂഷന്റെ പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം സാധാരണനിലയില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക് കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷണിന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2009ല്‍ തെഹല്‍ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ 16 ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന പരാമര്‍ശം പ്രശാന്ത് ഭൂഷണ്‍ നടത്തിയത്.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷണിനെതിരെ മറ്റൊരു കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണനയിലാണ്. ആദ്യത്തെ ഹര്‍ജിയില്‍ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi