കൊട്ടാരക്കര: കൊല്ലം ചെങ്കോട്ട പാതയിലൂടെ തിരുവനന്തപുരം നോർത്തില്‍ നിന്ന് മധുര പളനി വഴി കോയമ്പത്തൂരിലേക്കു പുതുതായി സർവീസ് ആരംഭിച്ച പ്രതിവാര എക്സ്പ്രസ് ട്രെയിനിന് കൊല്ലം ചൊങ്കോട്ട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ലോക്കോ പൈലറ്റുമാരെ ഭാരവാഹികള്‍ ഹാരാർപ്പണം ചെയ്തും മധുരം വിതരണം ചെയ്തുമായിരുന്നു സ്വീകരണം ഒരുക്കിയത്. സ്വീകരണത്തിന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ.ചന്ദ്രമോഹൻ, സെക്രട്ടറി വി. അനില്‍കുമാർ, ട്രഷറർ രമേശ് അവണൂർ, രക്ഷാധികാരി എൻ.ബി.രാജഗോപാല്‍,ജോയിന്റ് സെക്രട്ടറി റെജി ഇടമണ്‍ സന്തോഷ് വെട്ടിക്കവല എന്നിവർ നേതൃത്വം നല്‍കി.
