Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്ലത്ത് വൃദ്ധനെ കൊന്ന തമിഴ്നാട് സ്വദേശി അറസ്റ്റില്‍  സീരിയല്‍ കില്ലറെന്ന് സംശയം

കൊല്ലത്ത് വൃദ്ധനെ കൊന്ന തമിഴ്നാട് സ്വദേശി അറസ്റ്റില്‍ സീരിയല്‍ കില്ലറെന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്തെ കാർ സ്പെയർ പാർട്സ് സ്ഥാപനത്തിന്റെ വരാന്തയില്‍വച്ച്‌ പണം തട്ടിയെടുക്കാനായി വൃദ്ധനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

തമിഴ്നാട് തക്കല കറുങ്കല്‍ ചിറക്കാട്ടുവിളയില്‍ ബിജു(22) ആണ് പിടിയിലായത്. തക്കലയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഏപ്രില്‍ 19ന് മറ്റൊരു വൃദ്ധനെ പാരിപ്പള്ളിയിലെ ആളൊഴി‌ഞ്ഞ കെട്ടിടത്തില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ബിജുവാണെന്ന് സംശയിക്കുന്നു. ഇയാള്‍ സീരിയല്‍ കില്ലറാണെന്നും പൊലീസിന് സംശയമുണ്ട്.

മേയ് 24ന് അർദ്ധരാത്രി കൊല്ലം മുണ്ടയ്ക്കല്‍ ഊരമ്പള്ളി പത്മവിലാസത്തില്‍ രാജേന്ദ്രനെ (65) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയില്‍ തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നിന്നാണ് വിജുവിനെ പിടികൂടിയത്. രാജേന്ദ്രൻ നഗരത്തില്‍ കാല്‍നടയായി സഞ്ചരിച്ച്‌ ലോട്ടറി വില്പന നടത്തിവരികയായിരുന്നു. സ്ഥലത്തെത്തിയ ബിജു രാജേന്ദ്രന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഷർട്ട് ഉപയോഗിച്ച്‌ രാജേന്ദ്രനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം കടയ്ക്കും മതിലിനും ഇടയിലേക്ക് മാറ്റിയശേഷം രാജേന്ദ്രന്റെ ബാഗുമായി കടന്നു.

പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിവരം തമിഴ്നാട് പൊലീസിനും കൈമാറി. ഇന്നലെ രാവിലെ ബിജു വാല്‍പ്പാറയില്‍ കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചതോടെ കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. കൊലയ്ക്കുശേഷം കൊല്ലത്ത് നിന്ന് ലോറിയില്‍ കയറി തെന്മലയിലെത്തി ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ചാണ് ബിജു തമിഴ്നാട്ടിലേക്ക് കടന്നത്. തെന്മലയിലെ ഹോട്ടലില്‍നിന്ന് ബിജുവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തക്കലയിലെ കൊലപാതകത്തില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

എത്തിയത് 3

ദിവസം മുമ്പ്

കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പാണ് ബിജു കൊല്ലത്ത് എത്തിയതെന്നാണ് വിവരം. നഗരത്തില്‍ കറങ്ങിനടന്ന് യാചിച്ച്‌ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ മദ്യപിക്കുന്നതായിരുന്നു ശീലം. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ പാന്റ്സും ഷർട്ടും മോഷ്ടിച്ച്‌ അത് ധരിച്ചാണ് രക്ഷപ്പെട്ടത്. കൊല്ലം എ.സി.പി പി.ആർ.രാജേഷ്, കൊല്ലം ഈസ്റ്റ് സി.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi