വെഞ്ഞാറമൂട്: നെല്ലനാട് കോണ്‍ഗ്രസ് ഭവനും പ്രിയദര്‍ശിനി സഹകരണ സംഘവും അടിച്ചു തകര്‍ത്ത് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെഞ്ഞാറമൂട് കാവറ എ.ജെ ഭവനില്‍ അരവിന്ദ് (27), പാലത്തറ വിശാഖ് ഭവനില്‍ വിശാഖ് (27) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്പക്ടര്‍ വി.കെ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ 31നായിരുന്നു സംഭവം. തേമ്ബാംമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വിലാപ യാത്രയ്ക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെയാണ് പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടത്.
