Dailyhunt

കോര്‍പറേഷന്‍ ഓഫീസില്‍ നിയന്ത്രണം

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ കോര്‍പറേഷനില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്രമീകരണങ്ങള്‍ വരുത്തുന്നതിന് തീരുമാനമായി. ഫ്രണ്ട് ഓഫീസ് സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് സേവനം നല്‍കും. ഫ്രണ്ട് ഓഫീസില്‍ ലഭിക്കുന്ന തപാലുകള്‍ ബന്ധപ്പെട്ട സൂപ്രണ്ടുമാര്‍ അന്നേ ദിവസം തന്നെ സെക്ഷനുകളില്‍ എത്തിക്കും. ഫ്രണ്ട് ഓഫീസില്‍ കാഷ് കൗണ്ടറുകള്‍, വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള കൗണ്ടറുകള്‍ എന്നിവ ആരംഭിക്കുന്നതിനും സൂപ്രണ്ടുമാരുടെ സേവനം റൊട്ടേഷന്‍ സമ്ബ്രദായത്തില്‍ ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, ജനന മരണ രജിസ്‌ട്രേഷന്‍ എന്നിവയുടെ അപേക്ഷകള്‍ അക്ഷയ വഴി മാത്രം സ്വീകരിക്കും.

വിവാഹ രജിസ്‌ട്രേഷന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ഫ്രണ്ട് ഓഫീസ് നോഡല്‍ ഓഫീസര്‍ വിമല്‍കുമാര്‍ 9947277238 (മാനേജര്‍) ,​
ഹംസ 9947905473 (ഹെഡ് ക്ലാര്‍ക്ക്) , ബാലസുബ്രഹ്മണ്യം 9447144050 (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍),​ അനിത ദേവി 9847802193 (വാട്ടര്‍ വിഭാഗം,​ ജനറല്‍ സൂപ്രണ്ട്),​ വിനു കൃഷ്ണന്‍ 9446143072 (വൈദ്യുതി വിഭാഗം,​ അസിസ്റ്റന്റ് സെക്രട്ടറി),​ പെന്‍ഷന്‍ ടോള്‍ഫ്രീ 18004255150,​
സലിം 9446994073 (സബ് രജിസ്ട്രാര്‍),​ ധന്യ 9747799764 (പി.എം.എ.വൈ/ലൈഫ്,​ മെമ്ബര്‍ സെക്രട്ടറി).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi