Wednesday, 05 Aug, 3.50 am കേരളകൗമുദി

വാണിജ്യം
കൊശമറ്റം ഫിനാന്‍സ് ₹300 കോടി സമാഹരിക്കും

കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പ്രവര്‍ത്തനലാഭത്തില്‍ 31 ശതമാനം വര്‍ദ്ധന ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു കൊശമറ്റം ഫിനാന്‍സ്. സ്വര്‍ണപ്പണയ വായ്പയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കൊശമറ്റം ഫിനാന്‍സിന്റെ കടപ്പത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. ലോക്ക്ഡൗണില്‍ പുറത്തിറക്കിയ കടപ്പത്രങ്ങളുടെ വില്പനയും വിജയം കുറിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം. എങ്കിലും, സ്വര്‍ണപ്പണയ ഇടപാടുകാരുടെ വര്‍ദ്ധന കണക്കിലെടുത്ത് ഓണ്‍ലൈന്‍ സ്വര്‍ണ വായ്പയും ഭവനങ്ങളില്‍ ചെന്നുള്ള ഡോര്‍സ്റ്റെപ്പ് ഗോള്‍ഡ് ലോണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മാത്യു കെ. ചെറിയാന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top