കോതമംഗലം: കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിച്ച് തഹസില്‍ദാര്‍ .ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കോതമംഗലം താലൂക്ക് ഓഫീസില്‍ ഇന്നലെ ചേര്‍ന്ന റവന്യൂ, പൊലീസ്, ഹെല്‍ത്ത്, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായത്. ഇതിനായി താലൂക്ക് തലത്തില്‍ സ്ക്വാഡ് രൂപീകരിച്ചു. കച്ചവട സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നവര്‍ മാസ്ക്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാനായി മുനിസിപ്പല്‍ സെക്രട്ടറിക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.
