Dailyhunt
കോട്ടയത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി, മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോട്ടയത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി, മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോട്ടയം: പടുതാക്കുളത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാന്‍തോട് പുലിതൂക്കില്‍ പ്രഭാകരന്റെ ഭാര്യ ശാന്തമ്മയെയാണ് (67) വീടിനു സമീപത്തെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. കുമളി പത്തുമുറി മേമനത്താനത്ത് കുടുംബാംഗമാണ്. മക്കള്‍: സജി, മിനി. മരുമക്കള്‍: വിനോദ്, ദീപ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi