
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം (63,12,585) കടന്നു. രാജ്യത്ത് 24 മണിക്കൂറിനകം 86,821പുതിയ കേസുകള്‍. 1,181 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 98,678 ആയി. മരണനിരക്ക് 1.56 ശതമാനമാണ്. 9.4 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52,73,202 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 83.53 ശതമാനം.
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും പ്രതീക്ഷ നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു.