വാഷിഗ്ടണ്‍: കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നു പേര്‍ക്കും തലച്ചോറില്‍ പ്രശ്നങ്ങളുണ്ടായെന്ന് 80ലധികം പഠനങ്ങള്‍ വെളിപ്പെടുത്തുന്നതായി അമേരിക്കന്‍ വിദഗ്ദ്ധര്‍. നാഡീസംബന്ധമായ ലക്ഷണങ്ങള്‍ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് ഇത്രയും പഠനങ്ങള്‍ വിശകലനം ചെയ്തതില്‍ വെളിപ്പെടുത്തുന്നതെന്നും തലച്ചോറിലെ വൈദ്യുതതരംഗങ്ങള്‍ വിശകലനം ചെയ്യുന്ന ഇലക്ട്രോഎന്സഫലോഗ്രാം (ഇ.ഇ.ജി) വഴിയാണ് ഇത് തിരിച്ചറിഞ്ഞതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ''നേരത്തെ ചെറിയ ഒരു സംഘം രോഗികളിലായിരുന്നു ഇതു കണ്ടെത്തിയതെങ്കില്‍ പിന്നീട് നടത്തിയ വലിയ പരിശോധനയില്‍ 600ലേറെ രോഗികള്‍ക്ക് തലച്ചോറില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നതായി കണ്ടെത്തി.

