Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാന്‍  സ്വന്തം കാര്‍ വിട്ടുനല്‍കി ജില്ലാപഞ്ചായത്ത് അംഗം

കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാന്‍ സ്വന്തം കാര്‍ വിട്ടുനല്‍കി ജില്ലാപഞ്ചായത്ത് അംഗം

മലയിന്‍കീഴ്: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്റെ സ്വന്തം കാര്‍ കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വിട്ടുനല്‍കി. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന എ.ഐ.വൈ.എഫ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കാറില്‍ കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. കൊവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് നിലവില്‍ ആംബുലന്‍സ് ക്ഷാമമുണ്ട്. രോഗികള്‍ മണിക്കൂറുകളോളം വാഹനത്തിന് കാത്തിരിക്കേണ്ടിയും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം കാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് വിളപ്പില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വാഹനത്തിന്റെ ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് ഇന്നലെ പേയാട് ജംഗ്ഷനില്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

വിളപ്പില്‍ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡന്റ് ഡി. ഷാജി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സതീഷ്, നേതാക്കളായ അനില്‍കുമാര്‍, ബി. ശോഭന, അജി ജോര്‍ജ്ജ്, ചന്ദ്രബാബു, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi