Dailyhunt
കൊവിഡ്: ഇന്നലെ നേരിയ ആശ്വാസം

കൊവിഡ്: ഇന്നലെ നേരിയ ആശ്വാസം

ആലപ്പുഴ: ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്നലെ 2160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3040 ആയിരുന്നു.

24.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2153 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 1745 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99,787 ആയി. 24,248 പേര്‍ ചികിത്സയിലുണ്ട്. ലോക്ക്ഡൗണ്‍ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പരാതികള്‍ 0477 2236831 എന്ന നമ്ബരില്‍ അറിയിക്കാമെന്ന് കളക്ടര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi