ദേശീയം
കൊവിഡ്: ഇന്ത്യയില്‍ അവസാനഘട്ടത്തിലെന്ന് കേന്ദ്രആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് ഇന്ത്യയില്‍ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഈ അവസാന കളി ജയിക്കണമെങ്കില്‍ വാക്സിനേഷനില്‍ രാഷ്ട്രീയം മാറ്റിവയ്ക്കുക, വാക്‌സിനുകള്‍ക്ക് പിന്നിലെ ശാസ്ത്രത്തെ വിശ്വസിക്കുക. കൃത്യസമയത്ത് അവരവരുടെ പ്രിയപ്പെട്ടവരും അടുത്തുള്ളവരും വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കുക എന്നീ മൂന്നുകാര്യങ്ങള്‍ ചെയ്യണമെന്നും ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ക്ക് ഏറ്റവും കുറവ് പാര്‍ശ്വഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ 50 ദിവസത്തിനിടെ രാജ്യത്ത് രണ്ടുകോടിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളം,മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക എന്നീ ആറ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവില്‍ മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,711 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍, 84.71 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 20 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 24 മണിക്കൂറിനിടെ ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് നിയന്ത്രണത്തിന് സഹായിക്കാന്‍ മഹാരാഷ്ട്രയിലേക്കും പഞ്ചാബിലേക്കും ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട്.