ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായ ഡോ.എ.കെ. വാലിയ കൊവിഡ് ബാധിച്ച് മരിച്ചു. 72കാരനായ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷീല ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യം, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2017ല്‍ കോണ്‍ഗ്രസ് വിട്ടു. പിന്നീട് മടങ്ങിയെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണനഗറില്‍ മത്സരിച്ചെങ്കിലും ആംആദ്മി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.

