Dailyhunt

കൊവിഡ് നെഗറ്റീവ് റിസള്‍ട്ടുകള്‍ ഇനി വെെകില്ല

തിരുവനന്തപുരം:കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസല്‍ട്ടുകള്‍ വൈകാതെ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംവിധാനമായി. സാമ്ബിളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധനാഫലം ലഭ്യമാക്കാന്‍ താമസമുണ്ടായ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗം തയ്യാറായത്. ഇനി റിസല്‍ട്ടുകള്‍ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആര്‍.ഐ സ്‌കാനിനു സമീപമുള്ള കൗണ്ടറില്‍ നിന്നും ലഭ്യമാകും. മൈക്രോബയോളജി ലാബില്‍ റിസല്‍ട്ട് തയ്യാറായാല്‍ ഉടന്‍ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറില്‍ ലഭിക്കും.അവിടെ നിന്നു പ്രിന്റ് നല്‍കാനുമാകും. അതേസമയം ഫോണില്‍ ബന്ധപ്പെട്ടും റിസള്‍ട്ട് അറിയാന്‍ കഴിയും. റിസള്‍ട്ട് കൗണ്ടറിലെ ഫോണ്‍ നമ്ബര്‍: 04712528520.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi