Dailyhunt
കൊവിഡ് പോരാട്ടത്തിന് ജോയ് ആലുക്കാസും

കൊവിഡ് പോരാട്ടത്തിന് ജോയ് ആലുക്കാസും

തൃശൂര്‍: ത‌ൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയുടെ സഹായം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിന് കൈമാറി. 38 പുതിയ ഐ.സി.യു കിടക്കകള്‍ സജ്ജീകരിക്കും. ഒരാഴ്‌ചയ്ക്കകം പുതിയ ഐ.സി.യു ബ്ളോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഡോക്‌ടര്‍മാരുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഈ ദൗത്യം ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. ഇതു സംബന്ധിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്‌ണന്‍, ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.പി.

ജോസ്, ടി.എ. ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. രോഗികള്‍ക്ക് ആശ്വാസമേകുന്ന പുതിയ പദ്ധതിക്കായി 15 കോടി രൂപവരെ സംഭാവന നല്‍കാന്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഒരുക്കമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi